എസ്എഫ്ഐക്ക് ബ്രിട്ടനിലും ആസ്ഥാന മന്ദിരം. എസ്എഫ്ഐ യുകെ ഘടകത്തിന്റെ ആസ്ഥാന മന്ദിരം ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ജിബിയുടെ ദേശീയ പ്രസിഡന്റ് ഹർശേവ് ബൈൻസ് ഉദ്ഘാടനം ചെയ്തു. ......
വിദേശപൗരനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിന്റെ പേരിൽ വിദ്യാർത്ഥിനിയെ സർവകലാശാലയിൽ നിന്നും പുറത്താക്കി. വടക്കു കിഴക്കൻ ചൈനയിലെ ഡാലിയൻ പോളിടെക്നിക് സർവകലാശാലയുടെ നടപടിയാണ് ഇപ്പോൾ വിവാദമാകുന്നത്. ......
ക്നാനായ സമുദായ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്തുള്ള പാത്രിയർക്കീസ് ബാവായുടെ ഉത്തരവ് സ്റ്റേ ചെയ്ത കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ച മുൻസിഫ് കോടതിയുടെ ഉത്തരവും ഇതിനെതിരെ നൽകിയ അപ്പീൽ തള്ളിയ കോട്ടയം ജില്ലാ കോടതി ഉത്തരവുമാണ് ജസ്റ്റിസ് കെ.നടരാജൻ ശരിവച്ചത്.
പാത്രിയർക്കീസ് ബാവാ നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
ബാവായുടെ സസ്പെൻഷൻ കൽപന 2024 ഓഗസ്റ്റ് 27നു കോട്ടയം മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് ജില്ലാ കോടതിയെ സമീപിച്ചത്.
മെത്രാപ്പൊലീത്തയെ നിയമിക്കാനുള്ള അധികാരം പാത്രിയർക്കീസ് ബാവായ്ക്കായതിനാൽ അച്ചടക്ക നടപടിയെടുക്കാൻ അധികാരമുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. ......
കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനാണ് തുക അനുവദിച്ചത്. ......
ബംഗളുരു: റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനും ഗുണ്ടാനേതാവുമായ ബിക്ക്ളു ശിവു എന്ന ശിവകുമാർ ഹളസൂരു തടാകത്തിന് സമീപമുള്ള അയാളുടെ വീടിന് പരിസരത്തുവെച്ചാണ് കൊല ചെയ്യപ്പെട്ടത്. ഡ്രൈവർ ഇമ്രാൻ ഖാനുമായി സംസാരിച്ചുനിൽക്കേ എസ് യു വിയിലും ബൈക്കുകളിലുമായെത്തിയ അക്രമിസംഘം ശിവകുമാറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ......
ദോഹ
ഖത്തറിലെ ഭക്ഷ്യ-പാനീയ മേഖലകളിൽ ശ്രദ്ധേയമായ അൽറവാബി ഗ്രൂപ്പ്, പ്രധാന ബ്രാൻഡുകളായ ഹോട്ട്ചിക്കൻ, ഹോട്ട്ടീ, കഫേ ലൊവെല്ലാ എന്നിവയ്ക്കായിരൂപകൽപ്പന ചെയ്ത പുതിയ ലോയൽറ്റി കാർഡ് "ഹോട്ട്പാസ്" ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഹോട്ട്പാസിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ന് ദോഹയിലെ ഇസ്ഘാവയിലുള്ള റവാബി ഹൈപ്പർമാർക്കറ്റിൽ വച്ചു നടന്നു. ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ......
കോഴിക്കോട് : മഹാകവി വള്ളത്തോൾ മെമ്മോറിയൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ചെറുകഥയ്ക്കുള്ള അവാർഡ് എഴുത്തുകാരനും അധ്യാപകനുമായ കെ.പി സജിത്തിന് . ചേമഞ്ചേരി പൂക്കാട് സ്വദേശിയായ കെ.പി സജിത്ത് കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ അധ്യാപകനാണ്. രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായുള്ള അപചയങ്ങളെ ഭാഷയുടെ തീഷ്ണതയിലൂടെ വെളിച്ചത്തു കൊണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം.
20 ന് കാലത്ത് 10.30 ന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന മഹാകവി വള്ളത്തോൾ നൂറ്റി അമ്പതാം ജൻമദിനാഘോഷ സംസ്ഥാന തല ഉദ്ഘാടന വേദിയിൽ വച്ച് മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി ചന്ദ്രൻ പുരസ്കാരം നൽകും. ......
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച്, ഇൻകാസ് ഖത്തർ സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ജൂലൈ 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക്, അബു ഹമൂറിലുള്ള ഐ.സി.സി അശോകാ ഹാളിൽ വച്ച് നടക്കും. ഖത്തറിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഉമ്മൻ ചാണ്ടിയുടെ ഓർമ്മക്കായി ഇൻകാസ് ഖത്തർ ഏർപ്പെടുത്തിയിട്ടുള്ള, മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ "ഉമ്മൻ ചാണ്ടി ജനസേവാ" പുരസ്കാരത്തിനായി അഡ്വ. ......
കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനാ(13)ണ് മരിച്ചത്.......
തിരുവനന്തപുരം: എൻസിപിയിലെ ശരദ് പവാർ പക്ഷത്തോട് കൂറ് പുലർത്തുന്ന കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിന് അയോഗ്യത കൽപ്പിക്കാൻ സാധ്യതയുണ്ടെന്ന് നിയമോപദേശം. ......